ദോഹ: സീലൈൻ (Seline), അൽ ഘാരിയാ (Al Ghariyah) മേഖലകളിലെ നിശ്ചിത പാർക്കിംഗ് ഏരിയകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ക്യാബിനുകൾ നീക്കം ചെയ്യുന്നതിനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ സമയപരിധി ഫെബ്രുവരി 1 ഞായറാഴ്ച അവസാനിക്കുന്നു.
നിശ്ചിത സമയത്തിനുള്ളിൽ ക്യാബിനുകൾ നീക്കം ചെയ്യാത്ത ഉടമകൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിട്ടായിരിക്കും നടപടികൾ. ......
ദോഹ: സംയുക്ത മഹല്ല് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ റമദാൻ ഹൃദയപൂർവ്വം ഭവന പദ്ധതിയുടെ 2026 ലെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രസിഡന്റ് നാസർ നീലിമയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗം ഉപദേശക സമിതി ചെയർമാൻ പി വി എ നാസർ ഉത്ഘാടനം ചെയ്തു.
2001ൽ തുടക്കം കുറിച്ച ഹൃദയപൂർവ്വം പദ്ധതി 25 വർഷം പൂർത്തീകരിച്ച കരുതലിന്റെ കാൽ നൂറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്.പദ്ധതി പോസ്റ്റർ പ്രകാശനം ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത് വൈസ് പ്രസിഡന്റ് നാസ്സർ പി പി യ്ക് കൈമാറി.
ജമാ - അത്ത് പരിധിയിലുള്ള വില്ല്യാപ്പള്ളി, ആലനൂർ, അരയാകൂൽ തായെ, മയ്യന്നൂർ, മലാറക്കൽ, കൊളത്തൂർ, പറമ്പിൽ എന്നി ഏഴു മഹല്ല് കൂട്ടായ്മയിലെ ഖത്തറിലെ നിവാസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.
പദ്ധതി പ്രവർത്തനത്തിന് തുടക്കം കുറിച്ചു കൊണ്ട് കുഞ്ഞബ്ദുള്ള ഹാജി വണ്ണാൻറ്റെ വിട വിഭവ സമാഹരണം പ്രസിഡന്റ് നാസർ നീലിമയ്ക്ക് നൽകി നിർവഹിച്ചു.
ഈ വർഷം വിപുലമായ രീതിയിൽ നാട്ടുകാരെയും കുടുംബങ്ങളെയും
പങ്കെടുപ്പിച്ചു കൊണ്ട് ഫാമിലി ഇഫ്താർ സംഗമം നടത്താൻ തീരുമാനിച്ചു. ......
ദോഹ: വാണിജ്യ തർക്കങ്ങൾ കോടതിക്ക് പുറത്ത് വേഗത്തിലും സുതാര്യമായും പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായക്വിക്ക (QICCA) പരിഷ്കരിച്ച നിയമങ്ങൾ നാളെ(ഫെബ്രുവരി 1ഞായറാഴ്ച ) മുതൽ നടപ്പിലാക്കും.
ഖത്തർ ഇന്റർനാഷണൽ സെന്റർ ഫോർ കൺസീലിയേഷൻ ആൻഡ് ആർബിട്രേഷൻ (QICCA) പുറപ്പെടുവിച്ച പരിഷ്കരിച്ച തർക്ക പരിഹാര (Conciliation) നിയമങ്ങൾ
രാജ്യാന്തര തലത്തിലെ ഏറ്റവും മികച്ച മാതൃകകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ്തയ്യാറാക്കിയിരിക്കുന്നതെന്ന് സെന്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയർമാൻ ഷെയ്ഖ് ഡോ. താനി ബിൻ അലി അൽ താനി പറഞ്ഞു. ......
ദോഹ: ലോകപ്രശസ്ത ടെക് സംഗമമായ വെബ് സമ്മിറ്റ് ഖത്തറിന്റെ മൂന്നാം പതിപ്പിലെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. പലസ്തീനിയൻ ആപ്പായ 'അപ്സ്ക്രോൾഡ്' (Upscrolled) സ്ഥാപകൻ ഇസാം ഹിജാസി ഉദ്ഘാടന രാത്രിയിൽ പ്രഭാഷകനായി എത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്.
അമേരിക്കയിലും ആഗോളതലത്തിലും നിലവിൽ ഒന്നാം സ്ഥാനത്തുള്ള ആപ്പാണ് അപ്സ്ക്രോൾഡ്. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ തുമാമയിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റർ (ISC) വാർഷികാഘോഷം "ഫിയസ്റ്റ (Fiesta) 2.0" വൈവിധ്യമാർന്ന കലാപരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയ വേദിയിൽ കിന്റർഗാർട്ടൻ മുതൽ മുതിർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾ വരെ പങ്കെടുത്തു.
മാർച്ചിംഗ് സോംഗ്, വെൽക്കം ഡാൻസ്, തീം ഡാൻസ് (കേരളം), ഒപ്പന, കോൽക്കളി, ദഫ് മുട്ട്, ഖുർആൻ പാരായണം, മാപ്പിളപ്പാട്ട്, അറബിക് ഗാനങ്ങൾ, സംഗീത ശില്പം, തുടങ്ങിയ പരിപാടികൾ വാർഷികാഘോഷ പരിപാടി വർണാഭമാക്കി. ......
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് കേരളത്തിന് സമ്മാനിച്ചത് വലിയ നിരാശ. സംസ്ഥാനത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന എയിംസ്, അതിവേഗ റെയിൽപാത തുടങ്ങിയ പദ്ധതികളിൽ ഒരു പ്രഖ്യാപനവും ബജറ്റിലുണ്ടായില്ല. ......
ജനങ്ങളുടെ രാഷ്ട്രീയവൽക്കരണം വോട്ടുബാങ്ക് രാഷ്ട്രീയം ആയതുപോലെ സാമുദായിക ഘടനയെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പറ്റുംവിധം ഉപയോഗപ്പെടുത്തുന്ന അവസ്ഥയ്ക്ക് കേരളത്തിൽ മുന്നണി രാഷ്ട്രീയം വേരുറയ്ക്കുന്ന കാലത്തോളം പഴക്കമുണ്ട്. തിരഞ്ഞെടുപ്പുവേളയിൽ മതസാമുദായിക സംഘടനകളുമായി ഒത്തുതീർപ്പുകളുണ്ടാക്കുന്നതിൽ വലതുപക്ഷ രാഷ്ട്രീയത്തിന് രഹസ്യഇടപാടുകളൊന്നും ഉണ്ടായിരുന്നില്ല. ......
മനുഷ്യമനസ്സുകളെയും, നിരവധി ജീവിതങ്ങളെയും നിശ്ചലമാക്കുകയും, ഇല്ലാതാക്കുകയും ചെയ്ത പ്രകൃതിദുരന്തത്തെ രാഷ്ട്രീയ ദുരന്തമാക്കിയും, നിയമ യുദ്ധമായും മാറ്റിയെടുത്തവർ പുനരധിവാസ പദ്ധതിയുടെ പിതൃത്വത്തിന് വേണ്ടി നടത്തുന്ന അവകാശ വാദങ്ങളും, വിവാദങ്ങളും പരിഹാസ്യമായി മാറുന്നു.
കേരളജനത കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ- ചൂരൽമലയിൽ നടന്നത്. പ്രകൃതിസൗന്ദര്യത്തിന്റെയും, നാണ്യവിളകളുടെയും അകമ്പടിയോടെ ജീവിച്ചിരുന്ന ഒരു പറ്റം മനുഷ്യരുടെ തലക്കുറി മാറ്റി എഴുതിയ ദിനമായിരുന്നു 2024 ജൂലായ് 30. ......
ഫെബ്രുവരി 4. ലോകം മറ്റൊരു ക്യാൻസർ ദിനത്തെ കൂടി അഭിമുഖീകരിക്കുകയാണ്.......
ന്യൂഡൽഹി: ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) ചികിത്സയ്ക്കായി സ്റ്റെം സെൽ തെറാപ്പി (SCT) ഒരു അവകാശമായി ആവശ്യപ്പെടാൻ രോഗികൾക്കോ രക്ഷിതാക്കൾക്കോ കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെ.ബി. ......